ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല. വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന കേസ് മാറ്റിവച്ചു. ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരില്‍ ജസ്റ്റീസ് എസ്.എ ബോബ്ഡെ അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കേസില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാകണമെന്ന സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആവശ്യവും ഭീഷണിയും നിലനില്‍ക്കെയാണ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാമെന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ മാസം 11 ന് കേസ് പരിഗണിച്ചപ്പോള്‍ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റീസ് യു.യു ലളിത് പിന്മാറി.
Post Your Comments