Latest NewsKerala

നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം : പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി : നമ്പി നാരായണനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമാണെന്നും നമ്പി നാരായണന്റെ പുരസ്‌കാരം ആഘോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇത് മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. അതിനെ അങ്ങനെ തന്നെ കാണണം.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് സെന്‍കുമാര്‍ നമ്പി നാരയണനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ അഴിച്ച് വിട്ടത്. ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നുമായിരുന്നു സെന്‍കുമാറിന്റ ചോദ്യം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും, ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മറിയം റഷീദയ്ക്കു വരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചിരുന്നു.

അതേസമയം സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്നും തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നുമായിരുന്നു നമ്പി നാരായണന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button