KeralaLatest News

ടെന്‍ ഇയര്‍ ഫോട്ടോ ചലഞ്ച്; സേവ് ദ ഡേറ്റ് ചലഞ്ചാക്കി വരനും വധുവും ( വീഡിയോ )

സോഷ്യല്‍ മീഡിയയിൽ പത്തു വർഷത്തെ ഫോട്ടോ ചലഞ്ച് തരംഗം സൃഷ്ടിക്കുകയാണ്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുത്തൻ ചലഞ്ചിന് പുറകെയാണ്. പത്ത് വർഷത്തെ ചലഞ്ച് ഫോട്ടോ സേവ് ദ ഡേറ്റ് ആയ കഥയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. നെടുമങ്ങാട് സ്വദേശികളായ രജി വിഷ്ണുവും ദേവികയുമാണ് ഫോട്ടോയിലെ താരങ്ങൾ. ധ്രുവ് വെഡ്ഡിങ്ങാണ് ഈ കിടിലൻ സേവ് ദ ഡേറ്റിന് പുറകില്‍.

ഇതിന് മുമ്പ് കൊല്ലം സ്വദേശിയായ യുവാവ് പത്തുവർഷം മുമ്പ് ഗ്രൂപ്പ് ഫോട്ടോയിൽ കുട്ടികളിലൊരാളായി നിന്നവളെ ഭാര്യയാക്കിയ കഥയും പങ്കുവെച്ചിരുന്നു. സാധാരണക്കാർ മാത്രമല്ല, നിരവധി താരങ്ങളും 10 ഇയർ ചലഞ്ചുമായി രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button