അലിഗഡ് : റിപബ്ലിക് ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയെ അലിഗഡ് സര്‍വകലാശാല ക്യാംപസിനുള്ളില്‍ കയറുന്നതില്‍ നിന്നും അധികൃതര്‍ വിലക്കി. വിദ്യാര്‍ത്ഥികളല്ലാത്ത പുറത്ത് നിന്നുള്ളവര്‍ ക്യംപസിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ യാത്ര വിലക്കിയത്.
നേരത്തെ, ബിജെപി എംഎല്‍എ ദല്‍വീര്‍ സിംഗിന്റെ ചെറുമകന്‍ അജയ് സിംഗ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അനുമതി ഇല്ലാതെ സമാനമായ യാത്ര ക്യാമ്പസിനുള്ളില്‍ നടത്തിയതിന് സര്‍വകലാശാല വിശദീകരണം തേടിയിരുന്നു. ഗാന്‍ഡ്‌നഗറില്‍ നിന്ന് 1,000 പ്രവര്‍ത്തകര്‍ സമാധാനപരമായി തിരംഗ യാത്ര സംഘടിപ്പിക്കുമെന്ന് നേരത്തെ യുവമോര്‍ച്ച വക്താവ് അറിയിച്ചിരുന്നു
Post Your Comments