Latest NewsUSA

ട്രംപിന്റെ വിശ്വസ്തന്‍ റോജര്‍ സ്‌റ്റോണ്‍ അറസ്റ്റില്‍

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തന്‍ റോജര്‍ സ്റ്റോണ്‍ അറസ്റ്റിലായി. 2016 ല്‍ യുഎസില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും കോണ്‍ഗ്രസിന് തെറ്റായ വിവരം നല്‍കിയതിനുമാണ് റോജര്‍ സ്റ്റോണ്‍ അറസ്റ്റിലായത്.

എതിര്‍ സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്റെ ഇമെയിലുകള്‍ മോഷ്ടിച്ച് മുതലെടുപ്പു നടത്തിയതതിനെ തുടര്‍ന്ന് ട്രംപിന്റെ പ്രചാരണച്ചുമതലയുള്ള ഉന്നതര്‍ പലതവണ സ്റ്റോണുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇമെയില്‍ ചോര്‍ത്തലിന് വിക്കിലീക്സുമായി സ്റ്റോണ്‍ ഗൂഢാലോചന നടത്തിയിട്ടില്ലെങ്കിലും സാക്ഷികളെ തടസ്സപ്പെടുത്തിയതിനും വിക്കിലീക്സുമായുള്ള ബന്ധം സംബന്ധിച്ച് തെറ്റായ പ്രസ്താവനകള്‍ നല്‍കിയതിനും വ്യക്തമായ തെളിവുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button