Latest NewsKerala

ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തത് ;അമൃതാനന്ദമയിക്കെതിരെ പ്രതിപക്ഷ നേതാവും

കൊല്ലം:  ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുത്തതിനോട് വിയോജിപ്പ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമൃതാനന്ദമയിക്ക് പരിപാടിയില്‍ പോകാതിരിക്കാമായിരുന്നു എന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നും സിപിഎമ്മിനെ എതിര്‍ക്കുന്ന എല്ലാവരെയും ആര്‍എസ്‌എസുകാരായി മുദ്രകുത്തുകയാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുമായി വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയതെന്നും അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കേണ്ടിയിരുന്നുവെന്നണ് മുഖ്യമന്ത്രി പറ‍ഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button