പൂനെ: കര്‍ഷകരുടെ ദുരിതം തീരുന്നില്ല. മഹാരാഷ്ട്രയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒരു കിലോ സവാളയുടെ വില 50 പൈസയിലേക്ക് താണു. 2018 ലെ റബി സീസണിലെ സവാളയാണ് വിറ്റുപോകാതെ കിടക്കുന്നത്. സാധാരണ ഡിസംബറോടെ പഴയ സ്റ്റോക്ക് പൂര്‍ണമായും തീരുന്നതാണ്. എന്നാല്‍ ഇത്തവണ ജനുവരിയിലും 40 50 ടണ്‍ വീതം ദിവസവും മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. അതുകൊണ്ട് കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് സവാള വില്‍ക്കുകയാണ്. തന്റെ കയ്യില്‍ ഇനിയും 20 ടണ്ണോളം സ്റ്റോക്കുണ്ട് എന്നാണെന്ന് അഹമ്മദ് നഗറിലെ ശിവാജി ഗുലെ എന്ന കര്‍ഷകന്‍ പറയുന്നത്. ഒരു ഏക്കറില്‍ സവാള കൃഷി ചെയ്യുന്നതിന് 70,000 രൂപ ചെലവുണ്ട്. 20 ടണ്ണോളം വിളവ് ലഭിക്കും. എന്നാല്‍ ഇപ്പോള്‍ ഇതിന് പരമാവധി കിട്ടുന്നത് 20,000 രൂപയാണ്. കര്‍ഷകര്‍ ചരക്ക് മാര്‍ക്കറ്റില്‍ കൊണ്ട് വരാതെ കിട്ടിയ വിലയ്ക്ക് വില്‍ക്കുകയാണ്. കാരണം മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് 10,000 രൂപ അധിക ചെലവ് വരും. ഉല്പാദന കേന്ദ്രങ്ങളില്‍ നിസാര വിലയാണെങ്കിലും കേരളത്തില്‍ എത്തുമ്പോള്‍ കഥ മാറും. സംസ്ഥാനത്ത് ഇപ്പോഴും ഒരു കിലോ സവാളയ്ക്ക് 15 മുതല്‍ 20 രൂപ വരെ വിലയാണ് ഈടാക്കുന്നത്.
Post Your Comments