Latest NewsSaudi Arabia

വ്യവസായിക വളര്‍ച്ചയ്ക്ക് പുത്തന്‍ പദ്ധതിയുമായി സൗദി

റിയാദ്:  നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് സൗദി.  വ്യാവസായിക വളര്‍ച്ച, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് പദ്ധതി. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം കണ്ടെത്തുക എന്നതാണ് നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ഈ മാസം 28നാണ് പദ്ധതിയുടെ ഉദ്ഘാടനം. റിയാദ് റിറ്റ്സ് കാള്‍ട്ടണില്‍ നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാനും പങ്കെടുക്കും.

ഖനനം, ഊര്‍ജം, ചരക്ക് ഗതാഗതം തുടങ്ങിയ മേഖലകളില്‍ 10 വര്‍ഷത്തിനകം 1.6 ട്രില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button