ഭോപ്പാല്‍: റിപ്പബ്ലിക് ദിന പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി. ശിശുക്ഷേമ മന്ത്രിയായ ഇമാര്‍തി ദേവിയാണ് പരിപാടിയില്‍ പ്രസംഗം വായിക്കാനാകാതെ കുഴങ്ങിയത്. ഗ്വാളിയാറിലെ സാഫ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പ്രസംഗം വായിക്കാനാകാതെ വന്നതോടെ മന്ത്രി വേദിയില്‍ ഉണ്ടായിരുന്ന കലക്ടറെ ബാക്കി വായിക്കുന്നതിന് വേണ്ടി ഏല്‍പ്പിക്കുകയും ചെയ്തു.
പ്രസംഗത്തിന്റെ ആദ്യഭാഗം തപ്പിത്തടഞ്ഞായിരുന്നു ഇമാര്‍തി ദേവി വയിച്ചൊപ്പിച്ചത്. ശേഷം വീണ്ടും വായിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് കലക്ടര്‍ വായിക്കുമെന്ന് പറഞ്ഞ് പ്രസംഗം കൈമാറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് സുഖമില്ലായിരുന്നുവെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് പ്രസംഗം വായിക്കാന്‍ സാധിക്കാത്തതെന്നും ഇമാര്‍തി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്നെ ചികിത്സിച്ച ഡോക്ടറോട് ചോദിക്കാം. പക്ഷേ അതു കുഴപ്പമില്ല. കലക്ടര്‍ പ്രസംഗം നന്നായി വായിച്ചല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments