ഷില്ലോങ്: മേഘാലയയിൽ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 355 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 13 ന് നടന്ന ഖനിയപകടത്തില്‍ കണ്ടെടുക്കുന്ന രണ്ടാമത്തെ മൃതദേഹമാണിത്. മുപ്പത്തിയഞ്ച് വയസ്സുകാരന്‍ അമീന്‍ ഹുസൈന്‍റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട മറ്റ് പതിമൂന്ന് തൊഴിലാളികളെപ്പറ്റി ഇനിയും വിവരമൊന്നുമില്ല.
Post Your Comments