സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ജീവിതമാസ്പദമാക്കി ഒരുക്കിയ ചിത്രം ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ ഇന്റര്‍നെറ്റില്‍. സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്‍ത്തിയത് പൈറസി ഭീമന്മാരായ തമിഴ് റോക്കേഴ്സാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ജമ്മുകശ്മീരില്‍ ഉറിയില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി എത്തിയ ചിത്രം ‘ഉറി’യും തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിരുന്നു. ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’, ‘പേട്ട’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് ചോര്‍ത്തി പൈറസി സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരുന്നു.
Post Your Comments