ജിദ്ദ: പലിശ ഈടാക്കിയുള്ള ലോണ്‍ ഇടപാടുകള്‍ കടുത്ത പാപമെന്ന് സൗദി പണ്ഡിതന്‍ ഷേഖ് സാദ് ബിന്‍ നസ്സാര്‍ അല്‍ഷാത്തിരി. സൗദിയിലെ ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ലോണ്‍ സംബന്ധമായ വിഷയത്തില്‍ ഇസ്ലാം മതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ലോണ്‍ വാങ്ങുന്നതും കൊടുക്കുന്നതും തെറ്റല്ല. അതേസമയം പലിശയുടെ അടിസ്ഥാനത്തിലാണ് ലോണെടുക്കുന്നതെങ്കില്‍ അത് പാപമാണ്.
ചര്‍ച്ച നയിച്ച ചാനല്‍ പ്രതിനിധിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പലിശ ഈടാക്കിയുള്ള ലോണ്‍ ഇടപാട് നിഷിദ്ധവും പാപവുമാണെന്ന് ഷേഖ് സാദ് ബിന്‍നസ്സാര്‍ അല്‍ഷാത്തിരി പറഞ്ഞത്. ബാങ്കുകളില്‍ നിന്നും മറ്റും സാധാരണക്കാര്‍ ലോണ്‍ കരസ്ഥമാക്കാറുണ്ട്. അത്തരം ലോണുകള്‍ക്ക് പലിശയും ഈടാക്കാറുണ്ട്. പലിശ ഈടാക്കിയും കൊടുത്തുമുള്ള ലോണ്‍ ഇടപാട് അല്ലാഹു വെറുക്കപ്പെട്ടതാണ്. അതുകൊണ്ട്തന്നെ നിഷിദ്ധവുമാണ്. അല്ലാഹുവിനെ ഭയക്കുന്നവര്‍ അത്തരം ലോണ്‍ ഇടപാടുകളില്‍ നിന്നും മാറിനില്‍ക്കേണ്ടതാണെന്നും ഷേഖ് സാദ് ബിന്‍ നിസ്സ ര്‍അല്‍ ഷാത്തിരി പറഞ്ഞു.
Post Your Comments