തിരുവനന്തപുരം: ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ വാസുകിക്ക് സമ്മാനിച്ച് സംസാരിക്കവെയാണ് സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അദ്ദേഹം സംസാരിച്ചത്.
വകുപ്പുകളില്‍ പലതിലും കെടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും വിഎസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതക്കുറവാണ് ഇതിലേക്ക് നയിക്കുന്നതെന്നും പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണെന്നും ഈ രീതി തുടര്‍ന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടാവണമെന്നും ആവശ്യപ്പെട്ടു.
Post Your Comments