ലണ്ടന്‍: വിമാന യാത്രക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി പ്രമുഖ താരങ്ങൾ രംഗത്ത്. മെസ്സിക്ക് പിന്നാലെ സെര്‍ജ്യോ അഗ്യൂറോയും മറ്റ് താരങ്ങളമാണ് ഇതേ ആവശ്യവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്.
മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിൽ തൊരു വിവരവും ലഭിക്കാത്തതിനാൽ വ്യാഴാഴ്ചയോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. സലയും ഒപ്പമുണ്ടായിരുന്ന പൈലറ്റും കൊല്ലപ്പെട്ടിരിക്കാമെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അതോടൊപ്പം തന്നെ കാണാതായ ചെറുവിമാനത്തിന് ലൈസന്‍സ് ഉണ്ടോ എന്ന് വ്യക്തമല്ല
Post Your Comments