നമ്മുടെയെല്ലാം അടുക്കളയില്‍ സ്ഥിരസാന്നിദ്ധ്യമാണ് ബേക്കിംഗ് സോഡ അഥവാ സോഡിയം ബൈകാര്‍ബണേറ്റ്. എന്നാല്‍ അടുക്കള കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ബേക്കിംഗ് സോഡ മുന്നിലാണ്. മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സും മുഖക്കുരുവും അകറ്റാന്‍ ഇതിന് കഴിവുണ്ട്. യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലതാനും.
പ്രായാധിക്യം മൂലമുള്ള പല പ്രശ്നങ്ങള്‍ക്കും ബേക്കിംഗ് സോഡ പരിഹാരം നല്‍കുന്നു.അല്‍പ്പം ബേക്കിംഗ് സോഡ എടുത്ത് ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് വൃത്താകൃതിയില്‍ മെല്ലെ മസാജ് ചെയ്യുക. ഉരയാതെ സൂക്ഷിക്കണം കേട്ടോ .. അല്‍പ നേരം ഇത് ചെയ്തതിനു ശേഷം മുഖം ഒന്നു കഴുകി നോക്കു അപ്പൊ കാണാം ബേക്കിംഗ് സോഡാ മാജിക്.
മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് ബേ്ക്കിംഗ് സോഡ. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെളളത്തില്‍ എടുത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. 5 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്യുക. മുഖം സുന്ദരമാകും. കൂടാതെ ബേക്കിങ്ങ് സോഡ ചെറിയ തോതില്‍ ആന്റിസെപ്റ്റിക്കും ആന്റിഇന്‍ഫ്‌ലമേറ്റിയും ആണ്. അതുകൊണ്ടു തന്നെ ബേക്കിങ്ങ് സോഡ മുഖക്കുരു ഉണ്ടാവുന്നതില്‍നിന്ന് സംരക്ഷിക്കും.
Post Your Comments