മലപ്പുറം: പരപ്പനങ്ങാടിയിലെ സിദ്ദീഖെന്ന എഴുപതുകാരന്‍ നഗരസഭയുടെ കരുണ തേടാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷങ്ങളായി. വാഹനപകടത്തില്‍ ഒരു കാല്‍ നഷ്ടപെട്ട സിദ്ദീഖ് ഉപജീവനം വഴി മുട്ടിയപ്പോളാണ് തന്‍റെ പേരിലുണ്ടായിരുന്ന ആറ് സെന്‍റ് സ്ഥലത്ത് ബാങ്ക് വായ്പ്പയെടുത്ത് ധാന്യം പൊടിക്കുന്ന ഒരു മില്ല് തുടങ്ങാന്‍ തീരുമാനിച്ചത്. ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ട ആറ് സെന്‍റ് സ്ഥലം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ റവന്യൂ അധികൃതര്‍ അനുവാദം നല്‍കിയെങ്കിലും നഗരസഭ അനുകൂലമായ തീരുമാനമെടുക്കാത്തതിനാല്‍ ഇദ്ദേഹത്തിന്‍റെ ജീവിതം വളരെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു പ്രദേശിക വാര്‍ത്താ ചാനലാണ് സിദ്ധീഖിന്‍റെ വിഷമ സ്ഥിതി റിപ്പോര്‍ട്ട് ചെയ്തത് .
റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭാഗീകമായി ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ട ഭൂമിയാണെങ്കിലും സമീപകാലത്തൊന്നും കൃഷി ചെയ്യാത്ത ഭൂമി ആയതിനാലും നെല്‍വയല്‍ തണ്ണീര്‍ തട ഭൂമിയുടെ യാതൊരു സ്വഭാവം കാണാത്തതിനാലും സ്ഥലം നികത്തിയത് 2008 ന് മുമ്ബായതിനാലും ഉപാധികളോടെ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ രേഖകളൊക്കെ ഹാജരാക്കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുകയാണ്.
അഞ്ച് സെന്‍റില്‍ താഴെയാണ് സ്ഥലമെങ്കില്‍ അനുമതി നല്‍കാമായിരുന്നു, ഇത് ആറ് സെന്‍റ് സ്ഥലത്തായതാണ് തടസമെന്നൊക്കെയാണ്നഗരസഭയുടെ വിശദീകരണങ്ങള്‍ ഇപ്പോള്‍ നിരത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
അര്‍ബുദരോഗിയായ ഭാര്യയും സംസാര ശേഷിയില്ലാത്ത മകളുമടങ്ങുന്ന സിദ്ദീഖിന്‍റെ കുടുംബ ജീവിക്കാനുളള മാര്‍ഗ്ഗത്തിനായാണ് മില്ല് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ ആവശ്യ സാധ്യത്തിനായി 4 വര്‍ഷ മായി നഗര സഭയുടെ പടികയറി ഇറങ്ങുകയാണ് ഈ അംഗപരിമിതനായ വയോധികന്‍.
Post Your Comments