KeralaLatest News

6 കോടിയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് നാട്ടുകാരും പത്രക്കാരും : ഒരിക്കലും സംഭവിക്കില്ലെന്ന് വീട്ടുകാരി : ഒടുവില്‍ സംഭവിച്ചത്

കൊല്ലം : ബുധനാഴ്ച്ച നറുക്കെടുത്ത ക്രിസ്മസ്-ന്യു ഇയര്‍ ബംപര്‍ സംസ്ഥാന ഭാഗ്യക്കുറി ലഭിച്ചയാള്‍ ഇപ്പോളും അജ്ഞാതന്‍. എന്നാല്‍ അതിനിടിയില്‍ കൊല്ലം പുന്നയ്ക്കന്നൂരില്‍ ഒരു സ്ത്രീക്കാണ് ബംപര്‍ അടിച്ചിരിക്കുന്നതെന്ന വാര്‍ത്ത പരന്നു. കൊല്ലം ജില്ലയിലാണ് ബംപര്‍ അടിച്ചതെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഭാഗ്യം കടാക്ഷിച്ചത് ഈ സത്രീക്കാണ് എന്ന നിഗമനത്തില്‍ നാട്ടുകാര്‍ എത്തിചേര്‍ന്നത്.

രാത്രി ഏഴ് മണിയോട് കൂടി പെരുമ്പുഴ പുനുക്കന്നൂര്‍ ചിറയ്ക്കടുത്തുള്ള സ്ത്രീയുടെ വീട്ടിലേക്ക് നാട്ടുകാരും പത്രക്കാരും കുതിച്ചെത്തി. എന്നാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്ന വാര്‍ത്ത വീട്ടുകാര്‍ നിഷേധിച്ചതോടെ അനുമോദനങ്ങളുമായി വീട്ടിലെത്തിയവര്‍ അതേ വേഗത്തില്‍ മടങ്ങി.

കൊല്ലം ഇരുമ്പുപാലത്തിനടുത്ത് കൊച്ചു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപത്ത് വെച്ച് വില്‍പ്പന നടന്ന ടിക്കറ്റിനാണ് ഇക്കുറി ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞ് 3 ദിവസമായിട്ടും ലോട്ടറി അടിച്ച ഭാഗ്യവാന്‍ വെളിച്ചത്ത് വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button