തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് 44,326 ബാലറ്റ് യൂണിറ്റുകളെത്തി. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതിനായി 34,912 യന്ത്രങ്ങളെത്തി. ഒരുബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളും ഒരു നോട്ടയും ക്രമീകരിക്കും. പതിനഞ്ചിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒരു ബാലറ്റ് യൂണിറ്റുകൂടി ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ടപരിശോധന കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ബൂത്തുകള്‍ക്കായി വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യും. അന്തിമ സ്ഥാനാര്‍ഥി പട്ടിക ആയതിനുശേഷമാണ് ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് സെറ്റ് ചെയ്യുക.
24970 പോളിങ് സ്‌റ്റേഷനാണ് സജ്ജീകരിക്കുന്നത്. സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. തെരഞ്ഞെടുപ്പുജോലികള്‍ക്കായി 2.35 ലക്ഷത്തോളം ജീവനക്കാര്‍ ആവശ്യമായി വരും. ജീവനക്കാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. കഴിഞ്ഞ 15വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി പുതുക്കിയ വോട്ടര്‍പട്ടിക 30ന് പ്രസിദ്ധീകരിക്കും. നിലവിലുള്ള കരട് പട്ടികയില്‍ 2,50,65, 496 പേരാണുള്ളത്. ഇക്കുറിയിത് 2.54 കോടിവരെ എത്തുമെന്നാണ് വിലയിരുത്തല്‍.
Post Your Comments