കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്റെ കണ്ണുനീര്‍ കാണാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഉപദേശവുമായി ഹൈക്കോടതി. അദ്ദേഹത്തിന്റെ നീതിക്കായി ബോധപൂര്‍വ്വം നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ പ്രളയകാലത്ത് മലയാളി പ്രവര്‍ത്തിച്ച പോലെയാണ് ഇതില്‍ ഇടപെടേണ്ടത്.
അന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ച അഭിഭാഷകരുണ്ട്. അതുപോലെ താല്‍പര്യമുള്ള അഭിഭാഷകരെ വിളിച്ചു വരുത്തിയാല്‍ പ്രശ്‌നം തീര്‍ക്കാന്‍ തനിക്ക് അധികം സമയം വേണ്ടെന്നും ജസ്റ്റീസ് ദേവന്‍ രാമ ചന്ദ്രന്‍ പറഞ്ഞു.
2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ വെച്ച് തൃശൂര്‍ സ്വദേശി വിജേഷ് വിജയന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും 1 ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാം എന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പരിക്കേറ്റ വിജേഷിന് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഈ ഒരു അപകടമുണ്ടായതിന് ശേഷം പെട്ടെന്ന് തന്നെ വിജേഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് കൊച്ചി മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല എന്ന ആരോപണമുണ്ട്. ആദ്യം 50000 രൂപ തന്ന വീഗാലാന്‍ഡ് അധികൃതര്‍ പിന്നീട് തുടര്‍ ചികിത്സയ്ക്ക് സഹായിച്ചില്ല. കൂടാതെ ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല എന്നും വിജേഷ് പറയുന്നു.
Post Your Comments