കൊച്ചി: സംവിധായകന് പ്രിയനന്ദനെതിരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി നടി സജിതാ മഠത്തില്‍. പ്രിയനന്ദനു നേരെയുണ്ടായ ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇതുകൊണ്ടൊന്നും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു. സംഭവം പുരോഗന കേരളത്തിനു തന്നെ നാണക്കേടാണ്. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ-നിയമ നടപടികല്‍ സ്വീകരിക്കണം-സജിത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയനന്ദനു നേരെയുള്ള ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. നാഷനല്‍ അവാര്‍ഡ് നേടിയ, പ്രമുഖനായ ഒരു കലാകാരന് ഇങ്ങിനെ അപമാനിക്കപ്പെട്ടത് ഒരിക്കലും അഗീകരിക്കാനാവില്ല. ഇത് പുരോഗമന കേരളത്തിനു തന്നെ നാണക്കേടാണ്. ഇതുകൊണ്ടൊന്നും വിത്യസ്തമായ അഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനാവില്ല!കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായ ശിക്ഷണ-നിയമ നടപടികള്‍ക്ക് വിധേയരാക്കുക.
Post Your Comments