KeralaLatest News

പ്രതികാര നടപടികള്‍ ആരംഭിച്ചിട്ടുണ്ട് : എപ്പോള്‍ വേണമെങ്കിലും ജയിലിലടക്കപ്പെടാം – പ്രതീഷ് വിശ്വനാഥ്

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പ്രതീഷിന്റെ പ്രതികരണം.

മനീതികളെ തടഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനം ആണ് എന്ന് പറഞ്ഞു എന്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ട് … ഏതു സമയത്തും അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കപ്പെടാം … ഹിന്ദു സമൂഹത്തിന്റെ സ്വംഭിമാനത്തിനും അയ്യപ്പസ്വാമിയുടെ ആചാരസംരക്ഷണത്തിനും വേണ്ടി എത്ര തവണ ജയിലില്‍ അടയ്ക്കപ്പെട്ടാലും പോരാട്ടം തുടരും …എന്നുവരെ. ജീവനുണ്ടോ അന്നുവരെ യുദ്ധഭൂമിയില്‍ ഉണ്ടാകും … പ്രതീഷ് പോസ്റ്റില്‍ കുറിച്ചു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അസുഖം കുറഞ്ഞു വരുന്നു .മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തതിനെ തുടർന്ന് പ്രതികാര നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട് …. പോലീസിന്റെ ആവശ്യത്തെ തുടർന്ന് മനീതികളെ തടഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനം ആണ് എന്ന് പറഞ്ഞു എന്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ട് … ഏതു സമയത്തും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കപ്പെടാം … ഹിന്ദു സമൂഹത്തിന്റെ സ്വംഭിമാനത്തിനും അയ്യപ്പസ്വാമിയുടെ ആചാരസംരക്ഷണത്തിനും വേണ്ടി എത്ര തവണ ജയിലിൽ അടയ്ക്കപ്പെട്ടാലും പോരാട്ടം തുടരും …എന്നുവരെ. ജീവനുണ്ടോ അന്നുവരെ യുദ്ധഭൂമിയിൽ ഉണ്ടാകും … എന്നുവരെ യുദ്ധഭൂമിയിൽ ഉണ്ടോ അന്ന് വരെ ഹിന്ദു സമൂഹത്തെ തോൽക്കാൻ അനുവദിക്കില്ല … എല്ലാവരുടെയും പ്രാർഥനക്കും പിന്തുണക്കും വിമർശനങ്ങൾക്കും നന്ദി 
സ്വാമിശരണം .

പ്രതീഷ് വിശ്വനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button