കൊച്ചി : മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊലചെയ്യപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വ്വഹിച്ച പത്മവ്യൂഹത്തിലെ അഭിമന്യു ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തുന്നു. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
കൂടാതെ ഇന്ദ്രന്‍സ്, അഭിമന്യുവിന്റെ അച്ഛനായും ആകാശ് ആര്യന്‍ അഭിമന്യുവായും രംഗത്തെത്തുന്നു. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്.
ഓഡിയോ റിലീസിങ് 28നു വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മന്ത്രി എകെ ബാലന്‍ നിര്‍വഹിക്കും.
Post Your Comments