കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളം അതീവ സുരക്ഷാവലയത്തിലായി. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് റിമോട്ട് താക്കോല്‍ അനുവദിക്കില്ല. കാറിന്റെ റിമോട്ട് താക്കോലുകള്‍ കൊണ്ടുവന്നാല്‍ അത് പ്രവേശന കവാടത്തിലെ ക്ലോക്ക് റൂമില്‍ ഏല്‍പ്പിച്ചതിന് ശേഷമേ പ്രവേശനം അനുവദിക്കുകയുള്ളു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ വിലയിരുത്തുവാനുള്ള ഉന്നതതല യോഗം നടന്നു. യോഗത്തില്‍ എസ്പിജി ഐജി അലോക് ശര്‍മ, കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശ്, ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി എക്സി.ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.55ടെ പ്രധാനമന്ത്രി കൊച്ചി നാവികസേന വിമാനത്താവളത്തിലിറങ്ങും. 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്ന് പദ്ധതികളുടെ ഉത്ഘാടനം നിര്‍വഹിച്ചതിന് ശേഷം തൃശൂരിലേക്ക് യാത്ര തിരിക്കും. ഇവിടെ യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തതിന് ശേഷം 5.45ടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.
Post Your Comments