Latest NewsKeralaNews

കുരങ്ങുപനി; വയനാട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

 

വയനാട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

വയനാട് അപ്പപാറ, ബാവലി സ്വദേശികളായ രണ്ട് പേര്‍ക്കാണ് കുരങ്ങ്പനി ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള മേഖലകളിലെ മുഴുവന്‍ വീടുകളിലും സര്‍വേ നടത്താനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അവശ്യമായ മരുന്നുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതല്‍ വാക്‌സിനുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ എത്തിക്കുമെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി. ഇതോടൊപ്പം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പരിശോധനക്കായി കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ജില്ലയില്‍ നിലനില്‍ക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വനത്തില്‍ ജേലിക്ക് പോവുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button