മാമ്പഴം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മാമ്പഴത്തിന്റെ ഗുണങ്ങറിയുമ്പോള്‍ ആ ഇഷ്ടം ഒന്നു കൂടി വര്‍ധിക്കും. മാമ്പഴം കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കുവാനും ഉത്തമമാണ്. യു.വി.ബി (അള്‍ട്രാ വയലറ്റ് ബി) റേഡിയേഷന്‍ തടയാനുള്ള കഴിവ് മാമ്പഴത്തിന് ഉണ്ട്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മാമ്പഴം നിങ്ങളുടെ ചര്‍മ്മത്തെ അണുബാധയില്‍ നിന്നും വിണ്ടുകീറലില്‍ നിന്നുമൊക്കെ സംരക്ഷിക്കുന്നു. മാമ്പഴച്ചാറിന് പൊള്ളല്‍ മൂലമുണ്ടാകുന്ന വേദനയകറ്റാനുള്ള കഴിവുണ്ട്. വ്രണങ്ങള്‍ വേഗം കരിയാനും ഇത് സഹായിക്കും.
ആവശ്യമുള്ള സാധനങ്ങള്‍
1. പഴുത്ത മാമ്പഴം
2. ടീസ്പൂണ്‍ തൈര്
3. ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി
മാമ്പഴം നന്നായി അരച്ച് പേസ്റ്റാക്കിയെടുക്കുക. അതിലേക്ക് തൈര്, മുള്‍ട്ടാണി മിട്ടി എന്നിവ ചേര്‍ത്ത് കുഴച്ച് യോജിപ്പിക്കുക. മുഖം കഴുകിയതിന് ശേഷം അത് മുഖത്ത് പുരട്ടുക. ഉണങ്ങാനായി 20 മിനിറ്റു നേരം വയ്ക്കുക. ശേഷം കഴുകി കളയുക.
മാമ്പഴം ചര്‍മ്മം മൃദുലമാക്കുന്നു. മുള്‍ട്ടാണി മിട്ടി ചര്‍മ്മത്തിലെ അഴുക്കും എണ്ണമയവും കളയുന്നു. ഈ ഫേസ്മാസ്‌ക് വേനല്‍ക്കാലത്താണ് കൂടുതല്‍ ഫലപ്രദം.
Post Your Comments