ന്യൂഡല്‍ഹി: അഴീക്കോട് എംഎല്‍എ ആയിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കെ എം ഷാജി ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. അതേസമയം ഷാജി നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതിനൊപ്പം നികേഷിന്റെ ഹര്‍ജിയും പരിഗണിക്കാമെന്ന് ജസ്റ്റിസ് എ കെ സിക്രി വ്യക്തമാക്കി.
അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ചാണ് നികേഷ് കുമാര്‍ കെ.എം ഷാജിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഹൈക്കോടതി കെ എം ഷാജിയെ അയോഗ്യനാക്കി. എന്നാല്‍ വിധിക്കെതിരെ കെ എം ഷാജി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. എന്നാല്‍ പൂര്‍ണ്ണമായ സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി മുന്‍ ഉത്തരവ് ആവര്‍ത്തിക്കുകയായിരുന്നു.
Post Your Comments