KeralaLatest News

സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് കോടിയേരി

തിരുവനന്തപുരം : പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന് നേര്‍ക്ക് നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് കൈയ്യേറ്റമെന്ന് അദ്ദേഹം പറഞ്ഞു.

വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആര്‍എസ്എസ് സംഘപരിവാരം. നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു

തങ്ങള്‍ക്കെതിരായി ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദമാക്കണമെന്ന തീരുമാനം ഗൗരി ലങ്കേഷിലൂടെയും ദബോല്‍ക്കറിലൂടെയും കല്‍ബുര്‍ഗിയിലൂടെയും ഗോവിന്ദ് പന്‍സാരയിലൂടെയും നടപ്പിലാക്കിയ പാരമ്പര്യം സംഘപരിവാര്‍ രാഷ്ട്രീയത്തിനുണ്ട്. അതിന്റെ തുടര്‍ച്ച പ്രിയനന്ദനനിലൂടെ കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന ആര്‍എസ്എസ് വ്യാമോഹം ഈ നാട്ടില്‍ വേവില്ലെന്ന് കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button