ബാംഗ്ലൂര്‍: വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമായ കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിന് നിര്‍മ്മിച്ച ഇമേജിംഗ് ഉപഗ്രഹം മൈക്രോസാറ്റ് ആറിനൊപ്പമാണ് കലാംസാറ്റ് ഭ്രമണപഥത്തിലെത്തിയത്.
ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഉപഗ്രഹമാണ് കലാംസാറ്റ്.
പിഎസ്എല്‍വി സി-44 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ പറന്നുയര്‍ന്നത്. വ്യാഴാഴ്ച രാത്രി 11.37ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥമാണ് ഉപഗ്രഹത്തിന് കലാംസാറ്റ് എന്ന് പേര്‍ നല്‍കിയത്. ഉപഗ്രഹത്തിന്റെ ഭാരക്കുറവാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. 1.26 കിലോ മാത്രമാണ് ഉപഗ്രഹത്തിന്റെ ഭാരം. നിര്‍മ്മാണ ചിലവ് 12 ലക്ഷം രൂപയാണ്. ഈ ഉപഗ്രഹം ഐഎസ്ആര്‍ഒ സൗജന്യമായാണ് വിക്ഷേപിച്ചത്. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹമാണ് മൈക്രോസോഫ്റ്റ് ആര്‍.
Post Your Comments