Latest NewsIndia

ഭാര്യക്ക് ഏറ്റവും ഇഷ്ടം സ്വര്‍ണ്ണത്തോട് : പ്രിയതമയുടെ ഓര്‍മ്മയ്ക്കായി തന്റെ സ്‌കൂട്ടറില്‍ ഭര്‍ത്താവ് സ്വര്‍ണ്ണം പൂശി

ഭോപ്പാല്‍ : ഭാര്യയുടെ മരണശേഷം പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ഭര്‍ത്താവ് തന്റെ സ്‌കൂട്ടറിന് സ്വര്‍ണ്ണം പൂശി. മധ്യപ്രദേശിലെ ഇന്‍ഡ്ോര്‍ സ്വദേശി മാന്‍സിങ്ങാണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. ഭാര്യക്ക സ്വര്‍ണ്ണത്തോട് തീവ്രമായ ഇഷ്ടമായിരുന്നു. ഇതായിരുന്നു മാന്‍സിങിനെ തന്റെ സ്‌കൂട്ടറില്‍ സ്വര്‍ണ്ണം പൂശുവാന്‍ പ്രേരിപ്പിച്ചത്.

അറുപതിനായിരം രൂപ വിലയുള്ള പുത്തന്‍ മാസ്‌ട്രോ സ്‌കൂട്ടര്‍ വാങ്ങി രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പകുതിയോളം ഭാഗങ്ങളില്‍ സ്വര്‍ണ്ണം പൂശിയത്. മൂന്നു മാസമെടുത്താണ് ഇതിന്റെ ഡിസൈനിങ് പൂര്‍ത്തിയാക്കിയത്.

സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഡ്ഗാര്‍ഡ് ഫെയറിങ്, ഫ്‌ളോര്‍, മുന്‍ മഡ്ഗാര്‍ഡ് എന്നിവയ്ക്കാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. സ്‌കൂട്ടര്‍ കണ്ടിട്ട് ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്നുവരെ നിരവധി പേരാണ് ഇത് കാണാന്‍ എത്തുന്നതെന്നും മാന്‍ സിങ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button