Latest NewsKerala

കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി. സൂപ്രണ്ട് അറസ്റ്റില്‍

തൃശൂര്‍: കൈകൂലി വാങ്ങുന്നതിനിടെ തൃശൂരില്‍ ജി.എസ്.ടി.സൂപ്രണ്ട് അറസ്റ്റിലായി. ചാലക്കുടിയിലെ സെന്‍ട്രല്‍ ജി.എസ്.ടി. സൂപ്രണ്ടായ 45 കാരന്‍ നടത്തറ കൈലൂര്‍ കണ്ണനാണ് അറസ്റ്റിലായത്. എറണാകുളം സി.ബി.ഐ. ടീം ആണ് ഗോകുലം കാറ്ററിംഗ് ഉടമ സത്യനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

നികുതി സംബന്ധമായ കാര്യം പരിഹരിക്കുന്നതിനായി സത്യനോട് രണ്ട് ലക്ഷം രൂപ കണ്ണന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ വിജിലസിനെ അറിയിച്ചു. അതോടെ ഇടപാട് നടത്താനായി നിശ്ചയിച്ചിരുന്ന ടൗണില്‍ ഹോട്ടലില്‍ സി.ബി.ഐ. ടീം നേരത്തെ എത്തുകയും ആദ്യഘഡുവായുള്ള ഒരു ലക്ഷം രൂപ കൈപറ്റുന്നതിനിടെ സൂപ്രണ്ടിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

സത്യനെ കൂടാതെ സമീപ പ്രദേശങ്ങളിലെ നിരവധി ആളുകളില്‍ നിന്ന് ഇയാള്‍ പല ആവശ്യങ്ങള്‍ക്കും കൈകൂലി ആവശ്യപ്പെട്ടതായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. മാത്രമല്ല ജി.എസ്.ടി സംബന്ധിച്ച ആരോപണമായതിനാല്‍ സി.ബി.ഐ നേരിട്ട് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

shortlink

Post Your Comments


Back to top button