കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി സിപിഐ എം ജില്ലാ കമ്മിറ്റിയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ജനകീയ ഉച്ചകോടി സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
. ‘ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയിലെ പ്രതിസന്ധി — ചെറുത്ത് നില്‍പ്പ്’ എന്ന വിഷയം ഞായറാഴ്ച രാവിലെ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ‘നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും’ എന്ന വിഷയം പകല്‍ രണ്ടിന് സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്നും അവതരിപ്പിക്കും.
വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 1000 പ്രതിനിധികള്‍ ജനകീയ ഉച്ചകോടിയില്‍ പങ്കെടുക്കും.
Post Your Comments