പാരീസ്: മാതാപിതാക്കള്‍ കാണാന്‍ വരുന്നത് അറിഞ്ഞ് വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി ഇരുപത്തി മൂന്നുകാരന്‍. ഫ്രഞ്ച് ഈസി ജെറ്റ് വിമാനമായ ഇ ഇസഡ്4319 എന്ന വിമാനത്തിലാണ് സംഭവം. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. മാതാപിതാക്കള്‍ തന്നെ കാണാന്‍ വരുന്നത് ഇഷ്ടപ്പെടാത്തതിനാലാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.
ഫ്രാന്‍സിലെ ലയോണില്‍ നിന്നും രേണസിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏകദേശം 159 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ പ്രതീക്ഷിക്കാതെയായിരുന്നു ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം വന്നത്. തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവാണ് വ്യാജ സന്ദേശം നല്‍കിയതെന്ന് കണ്ടെത്തിയ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ് ഇരുപത്തിമൂന്നുകാരനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഫ്രാന്‍സിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. സംഭവം ഗൗരവമേറിയതാണെന്നും ഇയാള്‍ അഞ്ച് വര്‍ഷം തടവും 8500 ഡോളര്‍(6041375.00 രൂപ) പിഴയും അടയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments