കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ റോഡില്‍ ഇന്നു മുതല്‍ വീണ്ടും ടോള്‍ പിരിക്കാനുള്ള ദേശീയ പാത അതേറിറ്റിയുടെ നീക്കം നിര്‍ത്തിവെച്ചു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തല്‍ക്കാലം ടോള്‍ പിരിവ് നിര്‍ത്താന്‍ തീരുമാനിച്ചത്.ഇന്ന് രാവിലെ മുതല്‍ ടോള്‍ പിരിക്കുമെന്നു ദേശീയ പാത അതോറിറ്റി അറിയിക്കുകയായിരുന്നു.
സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ നിലപാട്. ടോള്‍ പിരിവ് ആരംഭിച്ചാല്‍ പ്രതിരോധിക്കുന്നതിന് നാട്ടുകാര്‍ ടോള്‍ പ്ലാസക് സമീപം സംഘടിച്ചിരുന്നു. വിഷയത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരും ദേശിയ പാത അതോറിറ്റി അധികൃതരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും ടോള്‍ പിരിവില്‍ അന്തിമ തീരുമാനമെടുക്കുക.
കളമശേരി മുതല്‍ വല്ലാര്‍പ്പാടം ഐസിടിടി വരെയുള്ള റോഡിലാണ് ടോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുളവുകാടിനു സമീപം പൊന്നാരിമംഗലത്താണ് ടോള്‍ പ്ലാസ. കളമശേരി മുതല്‍ വല്ലാര്‍പ്പാടം ഐസിടിടി വരെ 17.122 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിനാണ് വന്‍ ചുങ്കം ഈടാക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 45 രൂപയും അതേദിവസംതന്നെയുള്ള മടക്കയാത്രയും ഉള്‍പ്പെടെ 70 രൂപയുമാണ് ചുങ്കം. മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് യഥാക്രമം 75ഉം 115 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് 160, 240, മൂന്ന് ആക്‌സില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 175,260, നാലു മുതല്‍ ആറു ആക്‌സില്‍വരെയുള്ള വാഹനങ്ങള്‍ക്ക് 250, 375 ഉം എഴുമുതല്‍ കൂടുതല്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്ക്.
Post Your Comments