വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സെനറ്റർ കമല ഹാരിസ് സമാഹരിച്ചത് 15 ലക്ഷം ഡോളർ. 38,000ത്തോളം ആളുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് സമാഹരണത്തിന് പണം നൽകിയത്. ഇന്ത്യൻ വംശജയായ ആദ്യ സെനറ്ററാണ് 54കാരിയായ കമല.
മഹാത്മാ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ജന്മദിനാഘോഷവേളയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കമല പറഞ്ഞു. എ.ബി.സി ന്യൂസിന്റെ ഗുഡ്മോണിങ് അമേരിക്ക പരിപാടിയിലാണ് കമല മനസ്സു തുറന്നത്. 2020ൽ ഡെമോക്രാറ്റിക് പ്രൈമറികളിലും കൺവെ ൻഷനുകളിലുമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുക.
Post Your Comments