![](/wp-content/uploads/2019/01/smrithi-1.jpg)
ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന് സ്മൃതി ഇറാനി പ്രിയങ്കക്കെതിരെ ചില പരാമര്ശങ്ങല് നടത്തിയിരുന്നു. ഈ കാര്യം മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞപ്പോള്‍ തനിക്ക് അവരെ അറിയില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് സ്മൃതി വീണ്ടു പ്രിയങ്കക്കെതിരെ പരാമര്‍ശം നടത്തിയത്.
സ്വന്തം വീട്ടിലെ അംഗം നടത്തിയ അഴിമതികള്‍ മറന്നുപോയ ഒരാള്‍, തന്റെ പേര് ഓര്‍ത്തിരിക്കുമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. പ്രിയങ്കയുടെ ഈ ചോദ്യത്തില്‍ തനിക്ക് അത്ഭുതമില്ലെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ ലക്ഷ്യമിട്ടാണ് സ്മൃതി ഇറാനിയുടെ മറുപടി. അതേസമയം പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം അത്യാവേശത്തോടെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments