Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaMollywoodLatest News

ശതം സമര്‍പ്പയാമി : എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് പണം നല്‍കിയതിന് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നതെന്തിനെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി : ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ശതം സമര്‍പ്പയാമി ചലഞ്ചില്‍ പണം നല്‍കിയതിനെ തുടര്‍ന്ന് ഏല്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് താന്‍ പണം നല്‍കിയതിലൂടെ ചിലര്‍ക്ക്് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് പണ്ഡിറ്റ് മറുപടി നല്‍കിയത്. ഹര്‍ത്താലിനിടയിലെ ആക്രമങ്ങള് ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണ പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആര്‍ക്ക് കൊടുക്കൂന്നതിന് മുമ്പും ഫേസ്ബുക്കില്‍ മുന്‍കൂറായ് സത്യവാങ് മൂലം കൊടുത്ത് വിമര്‍ശകരുടെ മുന്‍കൂറ് അനുമതി വാങ്ങണം എന്നൊക്ക ചിലര്‍ തന്നോട് അഭിപ്രായപ്പെടുന്നുണ്ട്.

ഇവര്‍ക്കൊക്കെയുള്ള മറുപടിയുമായി ഒരു വീഡിയോയുമായി ഉടന്‍ എത്തുമെന്നും അതിനായുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാ൯ കഴീഞ്ഞ ദിവസം “ശബരിമല ക൪മ്മ സമിതി” ക്ക് 51,000 രൂപ നല്കിയിരുന്നല്ലോ…ഇതിനു ശേഷം നിരവധി പേ൪ എന്നെ അഭിനന്ദിച്ചു..എന്നാല് കുറേ പേ൪ എന്ടെ പണം എനിക്ക് ഇഷ്ടമൂള്ളവ൪ക്ക് നല്കിയതില് ദു:ഖിക്കുന്നു, ശക്തമായ് വിമ൪ശിച്ച് comments ഇട്ടു… പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞു…

ഹ൪ത്താലിനിടയിലെ ആക്രമങ്ങള് ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണ പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആ൪ക്ക് കൊടുക്കൂന്നതിന് മുമ്പും ഫേസ് ബുക്കില് മു൯കൂറായ് സത്യവാങ് മൂലം കൊടുത്ത് വിമ൪ശകരുടെ മു൯കൂറ് അനുമതി വാങ്ങണം എന്നൊക്കയാണ് പല മഹാത്മാരുടെയും വിമ൪ശന പോയിന്ട്…

എല്ലാ വിമ൪ശക൪ക്കുമായ് ഒരു മറുപടി വീഡിയോ രണ്ടു ദിവസങ്ങള്ക്ക് ശേഷം പോസ്റ്റു ചെയ്യാം…എല്ലാവരുടെയും എല്ലാ സംശയങ്ങളും തീ൪ക്കും…ഇതിനായ് ചില documents and evidence കൂടി എനിക്ക് ഒപ്പിക്കാനൂണ്ട്…

രണ്ടു ദിവസം കൂടി എല്ലാ വിമ൪ശകരും ക്ഷമയോടെ ഇരിക്കണമെന്ന് അഭ്യ൪ത്ഥിക്കുന്നു…

https://www.facebook.com/santhoshpandit/posts/2222183957835852?__xts__%5B0%5D=68.ARCwAD5pqs0xYg-KpeEDjsrM2mxgR-vAyQYuXWP7hvtFx5I738fg8yLOhtZAwQQFy_mDm9LcGZaZ3VDACHa5mOjiVhCRg2cahw83Z2zXA_3Fpl6v9W4hQsQ4Wde4RBTHTZjjcAtG3iJkHU8qkWh3iHBuNRaao7U4qwW7U1onrfqUBLvlqXQWDe7f757zAv5QIY69WGgpv9U-4X_qkdg9Nl0RlKAjw7i3ivbXMrFUgeMqIz0Mh5V1xjdrnn1bWmv5q–K5gfxdIVPze5zAaxqVtuNOWWSe3SnmJjilDkf2CLFg_XKx6smcvyfGuOyrBsCdhiEUkqNUh40JgfEfC84ufVLhg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button