തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ വകുപ്പ്, കേരളാ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്, കേരളാ റോഡ് സേഫ്റ്റി അതോറിറ്റി ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുക്കുന്നതിന് ഡിജിപി നിര്‍ദ്ദേശം നല്‍കി.
കഴക്കൂട്ടം- അടൂര്‍ എം.സി റോഡില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും, മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഈ വിഷയം പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എഞ്ചിനീയര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതിന് ഡിജിപി നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.
Post Your Comments