KeralaNews

എന്‍ഡിഎയില്‍ 3 സീറ്റ് വേണമെന്ന് പിസി തോമസ്

 

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് എന്‍.ഡി.എയില്‍ മൂന്ന് സീറ്റ് ചോദിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്. കോട്ടയം, വയനാട്, ഇടുക്കി സീറ്റുകളോ വേണം. ഇടുക്കി ഇല്ലെങ്കില്‍ ചാലക്കുടി വേണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു

ബി.ഡി.ജെ.എസിന് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ നിലപാട് പരസ്യപ്പെടുത്തി കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗവും രംഗത്തെത്തിയത്. എന്‍.ഡി.എ യില്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റ് ചോദിച്ചതായി പി.സി തോമസ് പറഞ്ഞു. കോട്ടയം, വയനാട്, ഇടുക്കി സീറ്റുകള്‍ ചോദിക്കും. ഇടുക്കി ലഭിച്ചില്ലെങ്കില്‍ ചാലക്കുടി വേണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.

കോട്ടയം സീറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറ്റുള്ളവയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കും. പത്തനംതിട്ട അനുവദിക്കാന്‍ ഘടക കക്ഷികള്‍ക്ക് താല്‍പര്യക്കുറവുണ്ടെന്നും പി.സി തോമസ് സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button