ന്യൂഡല്‍ഹി : കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ പ്രതിയായി ദീര്‍ഘ നാളായി ഒളിവില്‍ കഴിഞ്ഞു വരികായിയിരുന്ന പ്രതിയെ പിടികൂടി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും തടിയന്റവിട നസീറിന്റെ കൂട്ടാളിയുമായ മുഹമ്മദ് അഷറാണ് പിടിയിലായത്. ഏറെ നാളായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.
സൗദി അറേബ്യയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് വരും വഴി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. 2006 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കെഎസ്‌ഐര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തും മോര്‍ഫ്യുസുല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുമാണ് പ്രതികള്‍ ബോംബ് സംഫോടനം നടത്തിയത്.
കേസില്‍ മറ്റു പ്രതികളായ തടിയന്റവിട നസീറും ഷഫാസിനും 2011 ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
അസറിന് പുറമെ ഒളിവില്‍ കഴിയുകയായിരുന്ന പിപി യൂസഫും ഗൂഡാലോചനയില്‍ പങ്കാളിയാണ്. പിടിയിലായ അസറിനെ കേരളത്തില്‍ എത്തിച്ചു തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഐഐ അറിയിച്ചു.
Post Your Comments