കല്‍പ്പറ്റ : കുരങ്ങുപനി ഭീതിയില്‍ വയനാട്. ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ തിരുനെല്ലി സ്വദേശിയായ ഒരു യുവാവിലാണ് കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി.
അരോഗ്യ വകുപ്പ് ജില്ലയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വനത്തില്‍ പോകുന്നതിന് കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കെഎഫ്ഡി വൈറസുകളാണ് രോഗം പടര്‍ത്തുന്നത്. മൃഗങ്ങളില്‍ നിന്നും ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 2015 ല്‍ രോഗബാധയെ തുടര്‍ന്ന് വയനാട്ടില്‍ 11 പേര്‍ മരണമടഞ്ഞിരുന്നു.
Post Your Comments