ന്യൂഡല്‍ഹി: രാജ്യത്തെ തീരസംരക്ഷണം ഉറപ്പ് വരുത്താന്‍ നാവികസേനയുടെ ദ്വിദിന അഭ്യാസം സീ വിജില്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ 7516 കിലോമിറ്റര്‍ നീളുന്ന കടല്‍ത്തീരത്ത് തുറമുഖങ്ങളുള്ള പതിമൂന്നു സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും മല്‍സ്യബന്ധന തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് അഭ്യാസ പരിശീലനം നടന്നത്.
ചരിത്രത്തിലാധ്യമായാണ് ഇന്ത്യന്‍ നേവിയുടെ നേതൃത്വത്തില്‍ ഇത്രയും വിപുലമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നത്. 2008 നവംബര്‍ എട്ടിലെ ഭീകരാക്രമണങ്ങള്‍ക്കു ശേഷമുള്ള ഇന്ത്യയുടെ തീരസംരക്ഷണ നയങ്ങളുടെ ഒരവലോകനമായിരിന്നു സീ വിജിലെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments