Latest News

ഇനി ദുബായ് വിമാനത്താവളത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് ‘സന്തോഷത്തിന്റെ സംഗീതം’

വിദഗ്ധരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ച്‌ സംഗീതസാന്ദ്രമാകാനൊരുങ്ങി ദുബായ് വിമാനത്താവളം. രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ വിമാനത്താവളം സംഗീതമഴയിലായിരിക്കും. ക്ലാസിക്, പോപ്പ് മുതല്‍ വിവിധ ദേശക്കാരുടെ ഭിന്നാഭിരുചികള്‍ക്കനുസരിച്ചുള്ള സംഗീതം കേൾക്കാൻ കഴിയും. രാവിലെ ഏഴ് മുതൽ പത്ത് വരെയും പതിനൊന്നര മുതൽ രണ്ടര വരെയും രാത്രി പതിനൊന്ന് മണി മുതൽ പുലർച്ചെ രണ്ട് വരെയും മൂന്ന് ഘട്ടമായാണ് പരിപാടി നടത്തുന്നത്. പിയാനോ, സാക്സോഫോണ്‍, ഗിത്താര്‍, വയലിന്‍ വിദഗ്ധരാണ് വിമാനത്താവളത്തെ സംഗീതത്തിൽ ആറാടിക്കാൻ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button