MollywoodCinemaNewsEntertainment

സൂപ്പര്‍ താരങ്ങളുടെ റിലീസ് ദിവസം തമിഴ്‌നാട്ടില്‍ വന്‍ തോതില്‍ പാല്‍ മോഷണം

ചെന്നൈ: തമിഴ്നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം പാല്‍കവറുകള്‍ മോഷ്ടിക്കുന്നു എന്ന പരാതിയുമായി തമിഴ്നാട്ടിലെ പാല്‍ വ്യാപാരികള്‍. താരങ്ങളുടെ കട്ടൗട്ടില്‍ അഭിഷേകം നടത്താന്‍ പാല്‍കവറുകള്‍ മോഷ്ടിക്കുന്നുവെന്നാണ് ആരോപണം.

അര്‍ദ്ധരാത്രിയില്‍ കടകളില്‍ വിതരണത്തിനായി എത്തുന്ന പാല്‍കവറുകള്‍ കടയുടെ വെളിയില്‍ തന്നെ പെട്ടിയില്‍ സൂക്ഷിക്കുകയാണ് പതിവ്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍കവറുകള്‍ വന്‍തോതില്‍ മോഷ്ടിക്കപ്പെടുന്നതായി കണ്ടെത്തിയതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് പാല്‍ വിതരണ തൊഴിലാളികളുടെ ക്ഷേമസംഘടന.

മൂന്ന് നിബന്ധനകളാണ് സംഘടനയുടെ പ്രസിഡണ്ടായ എസ് എ പൊന്നു സ്വാമി മുന്നോട്ട് വെക്കുന്നത്. സൂപ്പര്‍താരങ്ങളുടെ കട്ടൗട്ടിലും ബാനറിലുമെല്ലാം പാല്‍അഭിഷേകം ചെയ്യുന്നത് നിരോധിക്കുക എന്നതാണ് ഒന്നാമത്തെ നിബന്ധന. ടണ്‍കണക്കിന് പാല്‍ പാഴായി പോകുന്നത് തടയുകയോ അതുമല്ലെങ്കില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍വിതരണ കടകള്‍ക്ക് സംരക്ഷണം നല്‍കുക.

2015 മുതല്‍ ഇതിന് അറുതി വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഒന്നിനും ഫലം കണ്ടില്ലെന്നും സംഘടന വ്യക്തമാക്കി. തന്റെ പുതിയ ചിത്രം വന്ത രാജാവാതാന്‍ വരുവേന്റെ റിലീസ് വെറെ ലെവല്‍ ആക്കണമെന്നും കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തണമെന്നും നടന്‍ സിമ്പു ആരാധകരോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വീണ്ടും പരാതിയുമായി സംഘടന രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button