IndiaNews

കര്‍ഷകരുടെ കടം, കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതി തള്ളിയത് 13 രൂപ

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ 23,815 രൂപ കടമുള്ള കര്‍ഷകന്റെ ’13’ രൂപ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളി. അഗര്‍ മല്‍വ ജില്ലയിലെ നിപാനിയ ബാജിനാഥ് വില്ലേജിലുള്ള ശിവ്ലാല്‍ കടാരിയ എന്ന കര്‍ഷകനാണ് പഞ്ചായത്തിന്റെ പട്ടികയില്‍ 13 രൂപ എഴുതിത്തള്ളിയതായി അറിയിപ്പ് കിട്ടിയത്.

‘രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും വാഗ്ദാനം. പറഞ്ഞതുപോലെയുള്ള അപേക്ഷകളെല്ലാം കൊടുത്ത് 23,815 രൂപയും എഴുതിത്തള്ളുമെന്ന് കരുതിയിരിക്കുകയായിരുന്നു. ഇപ്പോള്‍ പഞ്ചായത്ത് പറയുന്നു 13 രൂപ എഴുതിത്തള്ളിയാല്‍ മതിയെന്നാണ് അറിയിപ്പുള്ളതെന്ന്’ ശിവ്ലാല്‍ പറഞ്ഞു. ശിവ്നാരായണ്‍ എന്ന മറ്റൊരു കര്‍ഷകനും ആരോപണവുമായി രംഗത്തെത്തി.

55 ലക്ഷം കര്‍ഷകരുടെ 50 കോടി കടമാണ് മധ്യപ്രദേശില്‍ ആകെ എഴുതിത്തള്ളാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button