കൊച്ചി : കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍.മീര. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ആര്‍.മീര വിമര്‍ശനവുമായി രംഗത്തെത്തിയത്.
പെണ്ണുങ്ങളേക്കാള്‍ മോശം’ എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് പെണ്ണുങ്ങളെയല്ല, ആക്ടിവിസ്റ്റുകളായ പെണ്ണുങ്ങളെയാണ് എന്നു വ്യക്തമാക്കിയ സുധാകരന്‍ ഉദ്ദേശിച്ചത് അരുണ റോയി, മേധ പട്കര്‍, മഹാശ്വേതാദേവി, വന്ദന ശിവ, സി.കെ. ജാനു, ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവരെയാണെന്ന് മീര പറഞ്ഞു. എം.എം.മണി, പി.സി. ജോര്‍ജ് തുടങ്ങിയവരേക്കാള്‍ ആണത്തം കൂടുതലാണു കെ. സുധാകരനെന്നും അതുകൊണ്ട് അദ്ദേഹം ഇന്ന് തന്റെ നിലപാടു തിരുത്തിയെന്നും മീര ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.
Post Your Comments