കോഴിക്കോട് : കാസര്‍കോട് പൊതുയോഗത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ സാമൂഹ്യപ്രവര്‍ത്തക കെ.അജിത രംഗത്ത്.
കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകള്‍ അല്ലേ. അവരൊക്കെ ‘സാധാരണ സ്ത്രീകളാ?’ ആക്ടിവിസ്റ്റുകളെ ഒന്നടങ്കം ചീത്തപറയുന്നതെന്തിനാണ്.
അദ്ദേഹം പറഞ്ഞത് സ്ത്രീവിരുദ്ധമായ വാക്കാണ്. അതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞ് നിര്‍ത്തുന്നതിനു പകരം വീണ്ടും അയാള്‍ കിടന്ന് ഉരുളുകയാണ്. ആക്ടിവിസ്റ്റുകള്‍, സാധാരണ സ്ത്രീകള്‍ എന്നൊരു വേര്‍തിരിവേയില്ല. എല്ലാ സ്ത്രീകളും ആക്ടിവിസ്റ്റുകള്‍ തന്നെയാണ്. സാധാരണ സ്ത്രീകളുമാണ്. സ്ത്രീകളെ ചീത്തപറയുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ഖേദിക്കേണ്ടിവരുമെന്നു മാത്രമാണ് എനിക്കു പറയാനുള്ളത്. ‘ അജിത പറഞ്ഞു.
അതേ സമയം താന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നതായി കെ.സുധാകരന്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ്. അല്ലാതെ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ലതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെയാണ് അജിത രംഗത്ത് വന്നത്.
Post Your Comments