പഠിക്കുന്ന കുട്ടികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് ഓര്‍മശക്തി. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലതും മറന്നു പോകും.
ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. നിങ്ങളുടെ ഓര്‍മശക്തിയെ കാത്തുസൂക്ഷിക്കേണ്ട കടമ നിങ്ങള്‍ക്കാണ്. അതിനു വേണ്ടിയുള്ള മരുന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഏറ്റവും എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പാണിത്. മുരിങ്ങയിലായാണ് ഇതിലെ പ്രധാന ചേരുവ. ഇത് നാഡീകോശങ്ങള്‍ തമ്മിലുള്ള അതിസൂക്ഷ്മമായ കണക്ഷനുകളെ കൂടുതല്‍ ഊര്‍ജ്വസ്വലമാക്കുകയും അങ്ങനെ തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഓര്‍മ്മ ശക്തിയുടെ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന തലച്ചോറിലെ ഹിപോകാമ്ബസ് എന്ന ഭാഗത്താണ് ഈ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഉറക്കം കുറയുന്നത് സ്‌കിസോഫ്രീനിയ, അല്‍ഷിമേഴ്‌സ് എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് കപ്പ് മുരിങ്ങയില എടുക്കാം. എട്ട് ചെറിയഉള്ളി മുറിച്ചത്, അഞ്ച് വെളുത്തുള്ളി ചതച്ചത്, ഒരു തക്കാളി, ഒരു ടീസ്പൂണ്‍ ജീരകം, ഒരു ടീസ്പൂണ്‍ മല്ലിപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക്പൊടി, ഉപ്പ് ചേര്‍ക്കാം. ഇതിലേക്ക് ഒന്നരകപ്പ് വെള്ളം ഒഴിക്കാം. അടച്ചുവെച്ച് വേവിക്കാം. വെള്ളം പകുതി വറ്റിവരണം. ഇതിനെ അരിച്ചെടുക്കാം. ആരോഗ്യകരമായ സൂപ്പ് തയ്യാര്‍ ..
Post Your Comments