നമ്മുടെ ആരോഗ്യവും ശരീരസൗന്ദര്യവുമൊക്കെ നിയന്ത്രിക്കുന്നതില്‍ കഴിക്കുന്ന ഭക്ഷണത്തിന് സുപ്രധാന പങ്കുണ്ട്. വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുന്നതും നല്ലതല്ല. ഡയറ്റ് ചെയ്ത് വണ്ണം തുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ ചില ഭക്ഷണങ്ങളുണ്ട്. ആപ്പിള്‍, അവൊക്കാഡോ, ക്യാപ്‌സിക്കം, കറുവപ്പട്ട, ഓട്‌സ്, ബദാം എന്നിവ അവയില്‍ ചിലതാണ്.
ആപ്പിള്‍: വണ്ണം കുറക്കാന്‍ പറ്റിയൊരു പഴ വര്‍ഗമാണിത്. ആപ്പിള്‍ വിശപ്പകറ്റും. മാത്രമല്ല, ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം വരുമെന്ന പേടിയും വേണ്ട. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വയറിനുള്ളിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
അവകോഡോ: വൈറ്റമിനുകളുടെ കലവറയാണ് അവകാഡോ. ബട്ടര്‍ ഫ്രൂട്ട്, വെണ്ണപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്ന അവകാഡോ പ്രോട്ടീനുകളാലും നാരുകളാലും സമ്പുഷ്ടമാണ്.
ക്യാപ്സികം: വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സൂപ്പിനുള്ളിലും സാലഡില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.
കറുവപ്പട്ട: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ് കറുവപ്പട്ട. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു. മാത്രമല്ല ഷുഗര്‍ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.
ഓട്സ്: അരിഭക്ഷണം ഇടക്കൊക്കെ ഒന്ന് ഒഴിവാക്കി ഓട്സ് കഴിച്ചു നോക്കു. തടി കുറയാനും അനാവശ്യ കൊഴുപ്പ് കുറക്കാനും വളരെ നല്ലതാണിത്. ധാരാളം ഫൈബറും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.
ബദാം: വൈറ്റമിന്‍ ഇ, അയണ്‍, കാല്‍സ്യം എന്നിവയുടെ ഉറവിടമാണ് ബദാം. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനുമൊക്കെ ബദാമിനു കഴിയും. പക്ഷേ ചോക്ലേറ്റില്‍ പൊതിഞ്ഞു കിട്ടുന്നതും ഉപ്പ്, മറ്റ് രുചി വര്‍ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത് കിട്ടുന്ന ബദാമും ഒഴിവാക്കുക.
Post Your Comments