
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഇന്ന് രാവിലെ അഞ്ച് മണിയോടെ തകര്‍ന്ന് വീണ നാല് നില കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ എട്ടോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെടുക്കുന്നതിനായി ഹരിയാന പൊലീസ്, അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇവര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ അവശിഷ്‌ടങ്ങള്‍ ബുല്‍ഡോസര്‍ ഉപയോഗിച്ച് മാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. എട്ട് പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതേസമയം, ഗുരുഗ്രാമിലെ സൈബര്‍ ഹബ്ബില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഉല്ലാവാസിലെ കെട്ടിടം എങ്ങനെയാണ് തകര്‍ന്നത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
Post Your Comments