Latest NewsIndia

ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബാബാ രാംദേവിന്റെ പ്രസംഗം വിവാദത്തില്‍

അലിഗഢ്: ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബാബാ രാംദേവിന്റെ പ്രസംഗം വിവാദത്തില്‍. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ പൊതു പരിപാടിയില്‍ സംസാരിക്കവേ രാംദേവ് പറഞ്ഞു. രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണം. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവര്‍ ക്കെതിരെ നടപടിയെടുക്കണം. ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂ- രാംദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button